പ്രവർത്തിക്കാനുള്ള സമയം ഇതാണ്’,ഡോ. ഹർഷ് വർധൻ

215
0

പ്രവർത്തിക്കാനുള്ള സമയം ഇതാണ്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ 149-ാമത് സെഷനെ വെർച്ച്വൽ ആയി അഭിസംബോധന ചെയ്തുകൊണ്ട് ഡോ. ഹർഷ് വർധൻ പറഞ്ഞു

ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർപേഴ്‌സൺ എന്ന നിലയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ 149-ാമത് സെഷനെ വെർച്ച്വൽ ആയി അഭിസംബോധന ചെയ്തു. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർപേഴ്‌സൺ പദവി ഡോ. ഹർഷ് വർധൻ ഇന്ന് വിജയകരമായി പൂർത്തിയാക്കി.

കോവിഡ് മുന്നണിപ്പോരാളികൾ എന്ന നിലയിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനായി ജീവൻ നൽകിയ ധീരരും ബഹുമാന്യരുമായ ലോകമെമ്പാടുമുള്ള സ്ത്രീപുരുഷന്മാരെ കുറിച്ച് ഡോ. ഹർഷ് വർധൻ സദസ്സിനെ ഓർമ്മിപ്പിച്ചു.

പ്രവർത്തിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് ദശകങ്ങളിൽ അടിയന്തിര ആരോഗ്യ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് നാമെല്ലാവരും മനസ്സിലാക്കേണ്ട സമയമാണിത്. പൊതുവായുള്ള ഈ ഭീഷണി നേരിടുന്നതിന്, എല്ലാവരും ഒരുമിച്ച് ചേർന്നുള്ള പ്രതികരണമാണ് ആവശ്യപ്പെടുന്നത്. ലോകാരോഗ്യസംഘടനയുടെ പ്രധാന തത്വശാസ്ത്രം കൂടിയാണിത്.

ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ നിർണായക നേതൃത്വം പൂർത്തിയാക്കുന്ന ഡോ. ഹർഷവർദ്ധനെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ, ഡോ. റ്റെഡ്‌റോസ്, അഭിനന്ദിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറലിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചതിനും ഡോ. ഹർഷവർദ്ധനെ അഭിനന്ദനം അറിയിച്ചു.

എക്സിക്യൂട്ടീവ് ബോർഡിന്റെ പുതിയ അധ്യക്ഷനായി കെനിയയിൽ നിന്നുള്ള ഡോ. പാട്രിക്ക് അമോത്ത് തെരഞ്ഞെടുക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിലെ അംഗങ്ങൾ, അംഗരാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവരെ കൂടാതെ ലോകാരോഗ്യ സംഘടനയുടെ എല്ലാ പ്രാദേശിക ഡയറക്ടർമാരും വെർച്വൽ യോഗത്തിൽ പങ്കെടുത്തു.