പോലീസ് സ്റ്റേഷനുകളിലെ പി.ആര്‍.ഒ സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാന്‍ നിര്‍ദ്ദേശം

36
0

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സമ്പ്രദായം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായ രീതിയില്‍ ക്രമീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പോലീസ് സ്റ്റേഷനുകളില്‍ പി.ആര്‍.ഒമാരുടെ നിയമനം സംബന്ധിച്ച് 2019 ല്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. പി.ആര്‍.ഒമാരായി നിയോഗിക്കപ്പെടുന്നവരെ മറ്റ് ജോലികള്‍ക്ക് നിയോഗിക്കുന്ന പ്രവണത കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പരാതിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ പി.ആര്‍.ഒയ്ക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.