ദേശീയ അധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

20
0


ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിലെ 3 അധ്യാപകരടക്കം 44 പേർ പുരസ്ക്കാരം നേടി. തിരുവനന്തപുരം സൈനിക് സ്കൂളിലെ മാത്യു കെ.തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ലൈബ്രേറിയൻ എസ്. എൽ.ഫൈസൽ വരവൂർ ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപകൻ പ്രസാദ് എം.ഭാസ്കരൻ എന്നിവരാണ് കേരളത്തിൽ നിന്ന് ദേശീയ പുരസ്കാരം നേടിയ മലയാളി അധ്യാപകർ. സെപ്റ്റംബർ 5ന് അധ്യാപക ദിനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാര ദാനം നിർവഹിക്കും. ഈ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് ലഭിച്ച 44 അധ്യാപകരെ സ്വീകരിക്കും. പുരസ്കാരം ലഭിച്ച 44 അധ്യാപകരുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

ഡൽഹിയിലെ ബാലഭാരതി പബ്ലിക് സ്കൂൾ ദ്വാരക, രാജസ്ഥാനിലെ ബിർള ബാലിക വിദ്യാപീഠം, ജുൻജൂനു എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് അധ്യാപകർക്ക് അവാർഡ് ലഭിക്കും. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, അസം, സിക്കിം, ഒഡീഷ, ബീഹാർ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് അവാർഡ് നേടിയ അധ്യാപകർ ഉണ്ട്.