തൊഴിലാളികൾക്കെതിരായ വാർത്ത അടിസ്ഥാനരഹിതം

261
0

കോവിഡ് ചികിത്സയ്ക്കായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ എത്തുന്ന വാക്സിൻ ഉൾപ്പെടെയുള്ള മരുന്നുകൾ വാഹനങ്ങളിൽ നിന്ന് പ്രതിഫലം വാങ്ങാതെ ഇറക്കി നൽകാൻ കേരള സ്റ്റേറ്റ് ഹെഡ്ലോഡ് &ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സർക്കാർ ആശുപത്രികളുടെ വെയർ ഹൗസുകളിലേക്കെത്തുന്ന കോവിഡ് ചികിത്സക്കുള്ള മരുന്നുകൾ സൗജന്യമായി ഇറക്കി നൽകിക്കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ ആദ്യ വ്യാപന കാലത്തും കയറ്റിറക്ക് തൊഴിലാളികൾ സൗജന്യമായിട്ടാണ് മരുന്നുകൾ വാഹനങ്ങളിൽ നിന്ന് ഇറക്കിയത്.

ചുമട്ടുതൊഴിലാളികളെ അപമാനിക്കുന്ന വിധത്തിൽ സംഘപരിവാർ ചാനൽ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാർത്ത അടിസ്ഥാനരഹിതമാണ്. എന്തിനും ഏതിനും തൊഴിലാളികളെ കുറ്റപ്പെടുത്തുന്ന മനോരമ പത്രവും യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണ് പ്രസിദ്ധീകരിച്ചത്.

കോവിഡ് വ്യാപനം തടയാൻ കേരള സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളോടും ആത്മാർത്ഥമായി സഹകരിച്ച് പ്രവർത്തിക്കുകയാണ് സിഐടിയു. വാക്സിൻ ചാലഞ്ചിലേക്ക് സംഭാവനകൾ നൽകാനും തൊഴിലാളികളോട് സിഐടിയു ആഹ്വാനം നൽകിയിട്ടുണ്ട്. തൊഴിലാളികളെ അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.