തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം

40
0

കേരള എൻ.ഡി.എയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതൃത്വം ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഡൽഹിക്ക് വിളിപ്പിച്ചു. ഡൽഹിയിൽ തുഷാറും ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായി കൂടിക്കാഴ്ച നടത്തി.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ പ്രകടനം സംബന്ധിച്ച വിശദമായ ചർച്ച നടന്നു. ബി.ജെ.പി പ്രതിനിധികളുമായി കേരളത്തിൽ തുടർ ചർച്ചകൾ നടത്താനും തീരുമാനിച്ചു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിവേദനവും തുഷാർ കൈമാറി.

വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റുകളും കോർപറേഷൻ, ബോർഡ് സ്ഥാനങ്ങളും നൽകാത്തതിൽ ബി.ഡി.ജെ.എസിന് അതൃപ്തിയുണ്ട്. ബി.ഡി.ജെ.എസ് മുന്നണി വിടുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ, തുഷാർ ഇതു തള്ളിക്കളഞ്ഞിരുന്നു.