തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ

133
0

‌കൊവിഡ്- 19 വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് 08.05.2021 മുതൽ 16.05.2021 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ബോർഡ് യോഗം തീരുമാനിച്ച് ഉത്തരവാകുന്നു …

  1. ലോക് ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല.
  2. ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും.
  3. പൂജാ സമയം രാവിലെ 7 മണി മുതൽ 10 മണിവരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയുമായി ക്രമീകരിക്കും. ഈ കാര്യങ്ങൾ അതതു ക്ഷേത്രങ്ങളിലെ തന്ത്രിയുമായി ആലോചിച്ച് ആവശ്യമായ സമയക്രമീകരണം നടത്തുന്നതാണ്.
  4. ഉത്സവങ്ങളടക്കം മറ്റ് യാതൊരു ചടങ്ങുകളും ഈ കാലയളവിൽ നടക്കുന്നില്ല എന്നുറപ്പുവരുത്തേണ്ടതാണ്.
  5. ഇതിനകം ബുക്ക് ചെയ്തിരിക്കുന്ന വിവാഹ ചടങ്ങുകൾ 20 പേരിൽ കൂടാതെ കോവിഡ്- 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ക്ഷേത്രത്തിന് പുറത്ത് വെച്ച് നടത്താവുന്നതാണ്.