താല്‍ക്കാലിക സെക്യൂരിറ്റ് ഗാര്‍ഡ് നിയമനം അപേക്ഷ ക്ഷണിക്കുന്നു

14
0


ശബരിമല,പമ്പ,നിലയ്ക്കല്‍ എന്നീ ക്ഷേത്രങ്ങളില്‍ കൊല്ലവര്‍ഷം 1197 മാണ്ടിലെ മണ്ഡലം–മകരവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക സെക്യൂരിറ്റി ഗാര്‍ഡായി സേവനം അനുഷ്ഠിക്കാന്‍ വിമുക്തഭടന്‍മാര്‍ക്കും, സംസ്ഥാനപോലീസ്,എക്സൈസ്,ഫയര്‍ഫോ‍ഴ്സ്,ഫോറസ്റ്റ് തുടങ്ങിയ
സേനകളില്‍ നിന്ന് വിരമിച്ചവര്‍ക്കും അവസരം.വിമുക്തഭടന്‍മാരും സംസ്ഥാനപോലീസ്,എക്സൈസ്,ഫയര്‍ഫോ‍ഴ്സ്,ഫോറസ്റ്റ് തുടങ്ങിയ
സര്‍വ്വീസുകളില്‍ കുറഞ്ഞത് 5 വര്‍ഷം ജോലി നോക്കിയിട്ടുള്ളവരും 60 വയസ്സ് പൂര്‍ത്തിയാകാത്തവരും ശാരീരികശേഷി ഉള്ളവരുമായ ഹിന്ദുവിഭാഗത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കാണ് അവസരം ലഭിക്കുക.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം,ഭക്ഷണം എന്നിവ സൗജന്യമാണ്.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 8 ആണ്.വിശദവിവരങ്ങള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ www.travancoredevaswomboard.orgഎന്ന വെബ്സെറ്റ് സന്ദര്‍ശിക്കുക..