ജീവനക്കാർക്കെതിരെ ആക്രമണം ബീവറേജസ് ജീവനക്കാർ കരിദിനം ആചരിച്ചു

4
0


തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ തൊടുപുഴ ഷോപ്പിലെ ജീവനക്കാരനും ഐ എൻ ടി. യു സി ജില്ലാ പ്രസിഡണ്ടുമായ എം.എം ജോർജ് കുട്ടിയെയും രണ്ട് സഹപ്രവർത്തകരെയും കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ എത്തിയ വ്യക്തി കുത്തി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാർ സംസ്ഥാനത്തൊട്ടാകെ ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ കറുപ്പ് തുണി ധരിച്ച് കരിദിനം ആചരിച്ചു ഹെഡ് ഓഫീസിന് മുന്നിൽ നടന്ന കരിദിനാചരണം ബീവറേജസ് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥന പ്രസിഡണ്ട് ടി.യു രാധാകൃഷ്ണൻ ,Ex MLA. ഉദ്ലാടനം ചെയ്തു എ ജേക്കബ് അദ്യക്ഷത വഹിച്ചു സബീഷ് കുന്നങ്ങോത്ത്, എം.സി സജീവൻ, കെ. മോഹനൻ ഏ.വി പ്രസാദ്, സി.കെ ഗിരീഷ് കുമാർ ,കെ സഫീർ,ആബ ജെ ശങ്കർ ,എന്നിവർ സംസാരിച്ചു