ജില്ലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടി

248
0

കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി ചാല സെന്‍ട്രല്‍ സ്‌കൂള്‍ ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഏറ്റെടുത്ത സ്‌കൂള്‍ കെട്ടിടം തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്കു കൈമാറിയിട്ടുണ്ട്. പുനരധിവസിപ്പിക്കന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി നഗരസഭാ സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.