ഗവർണ്ണറുടെ നയപ്രഖ്യാപനം

236
0

ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍

📌ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍.

📌പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും.

📌പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.

മറ്റു പ്രഖ്യാപനങ്ങള്‍

📌കേരള ബാങ്കിന്റെ സേവന പരിധിയില്‍ മലപ്പുറവും ഉള്‍പ്പെടുത്തും.

📌 ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കില്‍ നടപ്പാക്കും.

📌കോ ഓപ് മാര്‍ട്ട് എന്ന പേരില്‍ ഇ മാര്‍ട്ട് അവതരിപ്പിക്കും.

📌എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കും.

📌ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂര്‍ത്തിയാക്കും.

📌റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ തുടങ്ങും.

📌കേരള സാംസ്‌കാരിക മ്യൂസിയം തുടങ്ങും.

📌റൂറല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറല്‍ ആര്‍ട്ട് ഹബിനെ വികസിപ്പിക്കും

📌ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റുംകെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും.

📌കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മണ്‍റോതുരുത്തില്‍ തുടങ്ങും

📌സപ്ലൈക്കോയുടെ ഹോം ഡെലിവറി കൂടുതല്‍ സ്ഥലങ്ങളിലേക്ക്‌നഗരങ്ങളില്‍ നഗര വനം പദ്ധതി.

📌96 തൂശനില മിനി കഫേകള്‍ ഇക്കൊല്ലം നടപ്പില്ലാക്കും