കൺഫ്യൂഷൻ

45
0

ഇന്നലെ മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ സിറോ സർവ്വേലൻസ് റിപ്പോർട്ട്‌ വെച്ച് കേരളത്തിൽ 44% പേർക്ക് മാത്രമേ കോവിഡ് വന്നുള്ളൂ, നമ്മുടെ മരണ നിരക്ക് ദേശീയ ശരാശരി ആയ 1.5 ന്റെ സ്ഥാനത്ത്0.54% എന്നത് നേട്ടമെന്ന് കുറേ ഏറെ സംസ്ഥാനങ്ങളിലെ കണക്കുകൾ ഉദ്ധരിച്ചു സ്ഥാപിച്ചു.

അതിൽ അയൽസംസ്ഥാനമായ തമിഴ് നാട്ടിലെ 70% ഇൻഫെക്ഷൻ റേറ്റ് എടുത്തു പറഞ്ഞു.ഞാൻ വെറുതെ ഡാറ്റാ എടുത്തു നോക്കിയപ്പോൾ അവിടെ ഇത് വരെയും മരിച്ചവരുടെ എണ്ണം 34800 ചില്വാനം ആണ്. അതായത് അവർ ഹെർഡ് ഇമ്മ്യൂണിറ്റി നേടിയെന്ന് തന്നെ പറയാൻ ആകുന്ന അവസ്ഥ വളരെ കുറഞ്ഞ പുതിയ രോഗികളുടെ എണ്ണത്തിൽ നിന്ന് മനസിലാകും. അത്‌ കേരളത്തിൽ ഉള്ളത് പോലെ അടച്ചു പൂട്ടിയിട്ട്, വാക്‌സിനേഷൻ “ശാസ്ത്രീയമായി ഷെഡ്യൂൾ “ചെയ്തും ആശുപത്രിയിൽ “എല്ലാം ലോകോത്തര നിലവാരത്തിൽ ഒരുക്കിയും ” അല്ല.

ഇനിയാണ് എന്റെ ചോദ്യം.

ഈ ഡാറ്റാ ഇട്ടും ഓരോ ദിവസവും ഓരോ പുതിയ സാങ്കേതിക ജർഗോൺ അടിച്ചും ന്യായീകരിക്കുന്ന കേരളത്തിനേക്കാൾ മെച്ചമല്ലേ തമിഴ്നാടിന്റെ കോവിഡ് കരുതൽ.

അല്ല എന്ന് വാദിക്കണമെങ്കിൽ കേരളത്തിൽ 70% ആളുകൾക്ക് കോവിഡ് വന്നു പോയി കഴിയുമ്പോൾ മരണ നിരക്കിൽ തമിഴ്നാടിന്റെ 34800 ന് താഴെ ആകേണ്ടേ?

ഇപ്പോൾ എന്നും ഏകദേശം 150 – 170 മരണം, മൂന്ന് മാസം കൊണ്ട് പതിനായിരത്തിന് മുകളിൽ മരണം എന്ന സർക്കാരിന്റെ തന്നെ റിസൾട്ട്‌ നോക്കുമ്പോൾ 44% ൽ നിന്ന് 70% എത്തുമ്പോൾ മരണം എത്ര ഉണ്ടാകും എന്നേ അറിയാനുള്ളൂ. സത്യത്തിൽ ആ ഘട്ടത്തിൽ അല്ലേ നമ്മുടെ മോഡൽ ആണ് മെച്ചം എന്ന് സ്ഥാപിക്കാൻ ആകൂ.

അടിക്കുറിപ്പ് – തമിഴ്നാട് തന്നെ താരതമ്യം ചെയ്യാൻ എടുത്തത് അവിടെ മരണം മറച്ചു വെച്ച് ആറ്റിൽ ശവം ഒഴുക്കി വിടുന്ന ചാണക സംഘികൾ ഭരിക്കുന്നത് കൊണ്ട് കണക്കുകൾ ശെരിയല്ല എന്ന് പറയില്ലല്ലോ? മറ്റൊരു കാര്യം അവർ കേരളത്തിൽ കൊടുക്കുന്നതിനേക്കാൾ മെച്ചമായ കിറ്റും സാമ്പത്തിക സഹായവും ജനങ്ങൾക്ക്‌ കൊടുക്കുന്നുമുണ്ട്.