കോവിഡ്-19 പുതിയ വിവരങ്ങൾ ന്യൂഡൽഹി ജൂലൈ 27, 2021

19
0

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 44.19 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,06,21,469 പേർ രോഗമുക്തരായി; രോഗമുക്തി നിരക്ക് 97.39%

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,363 പേർ സുഖം പ്രാപിച്ചു

132 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് 30,000-ത്തിൽ താഴെ പ്രതിദിന കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 29,689 പേർക്ക്

124 ദിവസങ്ങൾക്ക് ശേഷം രാജ്യത്ത് ചികിത്സയിലുള്ളത് 4,00,000-ത്തിൽ താഴെ പേർ; രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ – 3,98,100

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.27 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.33 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.73%

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു – ആകെ നടത്തിയത് 45.91 കോടി പരിശോധനകൾ.