കോവിഡ് ചികിത്സയ്ക്ക് അഞ്ച് കേന്ദ്രങ്ങള്‍കൂടി

229
0

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി നാലു ഡി.സി.സികളും ഒരു സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

നെയ്യാറ്റിന്‍കര, തിരുവനന്തപുരം, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളില്‍ ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 215 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാകും. നെടുമങ്ങാട് താലൂക്കില്‍ വെള്ളനാട് ആരംഭിച്ച സി.എഫ്.എല്‍.റ്റി.സിയില്‍ 200 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജിവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.