കൊല്ലത്ത് ആദ്യമായി ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചു

128
0

ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത്. ഇയാൾ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവരെ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി ശമനമില്ലാതെ തുടർന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം മുൻപ് റിപ്പോർട്ട് ചെയ്തിതിരുന്നു. ഇക്കാര്യത്തിൽ കരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.