കേന്ദ്രം നൽകിയ 195 കോടി രൂപ വെട്ടിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കണം : പി.സി.തോമസ്

218
0

പാവപ്പെട്ടവർക്ക് വീടുകൾ ഉണ്ടാക്കി കൊടുക്കുവാൻ വേണ്ടി കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ 195 കോടി രൂപ വെട്ടിച്ച് എടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക ഏജൻസിയായ സി.എ.ജി. (കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കുറ്റക്കാരെ കണ്ടുപിടിച്ചു ശിക്ഷിക്കുന്നതിനു ക്രിമിനൽ കേസെടുക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.

പാവപ്പെട്ടവരെ പറ്റിച്ച ഇത്രവലിയ ക്രമക്കേട് നടത്തിയതിൽ കേരളത്തിന് വലിയ നാണക്കേടുണ്ടാക്കി എന്ന് മാത്രമല്ല, തീർത്തും പാവപ്പെട്ടവരായ ഭവനരഹിതർക്ക് എത്രയോ വീടുകൾ നഷ്ടപ്പെട്ടു എന്നുള്ളതും ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. അന്നത്തെ മുഖ്യമന്ത്രിയേയും, ബന്ധപ്പെട്ട മന്ത്രിയേയും, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരേയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിൽ സംശയമില്ല. അവരിലാരെങ്കിലും കുറ്റക്കാരാണെങ്കിൽ അവരെ പ്രതികളാക്കി കേസെടുത്തു വിചാരണ ചെയ്തു അർഹമായ ശിക്ഷ നൽകേണ്ടത് രാജ്യത്തിൻറെ ആവശ്യമാണ് എന്ന് തോമസ് പറഞ്ഞു.