കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത് നാല് പേരുകള്‍ എന്ന് സൂചന

227
0

കെ.സുധാകരന് പുറമെ അടൂര്‍ പ്രകാശ്, പി.ടി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് പട്ടികയിലെ മറ്റു 3 പേര്‍. അതേസമയം എ-ഐ ഗ്രൂപ്പുകള്‍ ബെന്നി ബഹനാന്റെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശശി തരൂരും ബെന്നി ബെഹന്നാനെ പിന്തുണക്കുന്നു.

8 പേരാണ് അധ്യക്ഷനാകാന്‍ സന്നദ്ധത അറിയിച്ചു രംഗത്തെത്തിയത്

നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നേ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം.

അശോക് ചവാന്‍ സമിതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കുനതിന് പിന്നാലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനം ഹൈക്കമാന്റ് നടത്തും.

പട്ടികയില്‍ സാധ്യത കൂടുതല്‍ കെ.സുധാകരനാണ്. എന്നാല്‍ കെ സുധാകരന്‍ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചാല്‍ പുതിയ പി.സി.സി. അധ്യക്ഷന്‍മാര്‍ക്ക് 70 വയസില്‍ താഴെയായിരിക്കണം പ്രായം എന്ന തീരുമാനത്തില്‍ ഇളവ് നല്‍കേണ്ടിവരും.

സംഘടന ഘടനയിലും അഴിച്ചു പണിയുണ്ടാകും. ഒരു അസംബ്ലി മണ്ഡലത്തില്‍ ഒരു ബ്ലോക്ക് കമ്മറ്റി . ഒരു പശ്ചായത്തില്‍ ഒരു മണ്ഡലം കമ്മറ്റി എന്ന നിലയില്‍ ഘടന മാറ്റം വരുത്തും. ജില്ലാ പ്രസിഡന്റുമാര്‍ക്ക് പുറമെ ബൂത്ത് തലം വരെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. ജില്ല, ബ്ലോക്ക് , ബൂത്ത് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ഹൈക്കമാന്റ് തീരുമാനിച്ചിട്ടുണ്ട്.