കെ.എസ്.ഇ.ബി ന്യൂസ്

244
0

കോവിഡ് 19 രണ്ടാം വരവിനെ തുടർന്ന് മെയ് 8ആം തീയതി മുതൽ 16ആം തീയതി വരെ സംസ്ഥാനത്തു ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ഇ ബി യുടെ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടറുകൾ പരിമിതമായേ പ്രവർത്തിക്കുകയുള്ളൂ.

ഇക്കാലയളവിൽ വൈദ്യുതി സംബന്ധമായ പണമിടപാടുകൾ ഓൺലൈനായി നടത്താവുന്നതാണ്. ഇതിനുള്ള സംവിധാനങ്ങൾ 24മണിക്കൂറും പ്രയോജനപ്പെടുത്തുവാൻ സാധിക്കും. ഉപഭോക്താക്കൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാതെ wss.kseb.in എന്ന വെബ്സൈറ്റ് വഴിയോ കെ എസ് ഇ ബി യുടെ മൊബൈൽ ആപ് വഴിയോ കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട എല്ലാ വിധത്തിലുള്ള പേയ്‌മെന്റുകളും നടത്താവുന്നതാണ്.

ഇത് സംബന്ധിച്ചുള്ള ഏതുതരത്തിലുള്ള സംശയങ്ങളും പരിഹരിക്കുന്നതിന് കെ എസ് ഇ ബി യുടെ 24മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്. ലാന്റ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോഡില്ലാതെ തന്നെ 1912 ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്.

ലോക്ക് ഡൌൺ കാലയളവിലും കെ എസ് ഇ ബി യുടെ ആസ്ഥാനമായ വൈദ്യുതി ഭവനിൽ ഉള്ള കാൾ സെന്റർ മുഴുവൻ സമയവും പ്രവർത്തിക്കുന്നതായിരിക്കും. വൈദ്യുതിയുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പരാതി പരിഹാരത്തിനും 1912ൽ വിളിക്കാവുന്നതാണ്.