കള്ളവോട്ട്: സംശയം ഉള്ളവരെകൊണ്ട് മലയാളം സംസാരിപ്പിക്കണം- കുമ്മനം

302
0

തിരുവനന്തപുരം: ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍. അതിര്‍ത്തി ജില്ലകളിലാണെങ്കില്‍ തമിഴോ കന്നഡയോ എങ്കിലും സംസാരിക്കുന്നവരെക്കൊണ്ടു മാത്രമേ വോട്ടു ചെയ്യിക്കാവു.

സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റോ സംശംയം പ്രകടിപ്പിക്കുന്നവരെകൊണ്ട് സംസാരിപ്പിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
 കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുമെന്നും കുമ്മനം പറഞ്ഞു.