കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ്

12
0

കല്‍ക്കരിയുടെ ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതിനാല്‍, ഉത്തരേന്ത്യയിലെ താപവൈദ്യുതി നിലയങ്ങളിലടക്കം ഉത്പാദനത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതുമൂലം ദീര്‍ഘകാല കരാര്‍ പ്രകാരം കേരളത്തിന്‌ ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഗണ്യമായ കുറവുണ്ടാകുന്നുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം വൈദ്യുതി ബോര്‍ഡ് നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. എന്നാല്‍ എല്ലാ ഉപഭോക്താക്കളും പീക്ക് സമയത്ത് (6.30 PM – 10.30 PM) വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് ബഹു.വൈദ്യുതി മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭ്യര്‍ത്ഥിക്കുന്നു.