കടൽകൊല കേസ്

306
0

കടൽകൊല കേസ് : ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരക്കാമെന്ന് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം.

പത്ത് കോടി രൂപ ആണ് നഷ്ടപരിഹാര തുക ആയി ഇറ്റലി നൽകുക.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതം ലഭിക്കും.

സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപ ആണ് നഷ്ടപരിഹാരം ആയി ലഭിക്കുക.

കടൽകൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനെ കേരളം സുപ്രീം കോടതിയിൽ എതിർക്കില്ല