ഐ എൻ എസ് സർവേക്ഷക് മൗറീഷ്യസ്സിൽ

251
0

ഹൈഡ്രോഗ്രാഫിക് സർവ്വേ കപ്പലായ ഐ എൻ എസ് സർവേക്ഷക് സംയുക്ത ഹൈഡ്രോഗ്രാഫിക് സർവ്വേകൾക്കായി മൗറീഷ്യസ്സിൽ എത്തി.

കപ്പൽ വിന്യസിച്ചിരിക്കുന്ന സമയത്ത് മൗറീഷ്യൻ ഉദ്യോഗസ്ഥർക്ക് അത്യാധുനിക ഉപകരണങ്ങളിലും പ്രവർത്തനങ്ങളിലും പരിശീലനവും നൽകും.

കപ്പൽ മൗറീഷ്യസിലെ പോർട്ട് ലൂയിസ് സന്ദർശിച്ച് ‘പോർട്ട് ലൂയിസിന് പുറത്തുള്ള ആഴക്കടൽ പ്രദേശത്തിന്റെ’ ഹൈഡ്രോഗ്രാഫിക് സർവേ ആരംഭിച്ചു

അത്യാധുനിക സർവ്വേ ഉപകരണങ്ങളുള്ള ഐ എൻ എസ് സർവേക്ഷക്കിൽ ചേതക് ഹെലികോപ്റ്ററും ഉൾപ്പെടുന്നു. സർവേക്കായി ചേതക് ഹെലികോപ്റ്ററും ഉപയോഗിക്കും

മൗറീഷ്യസ്, സെഷെൽസ്, ടാൻസാനിയ, കെനിയ എന്നിവടങ്ങളിൽ ഇതിന് മുമ്പും ഐ എൻ എസ് സർവേക്ഷക് സർവേകൾ നടത്തിയിട്ടുണ്ട്.