എൻഡോസൾഫാൻ: സെക്രട്ടറിയേറ്റ് പടിക്കൽ നാളെ കുത്തിയിരിപ്പ് സമരം

5
0

എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യെപ്പട്ട് എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി സെക്രട്ടേറിയറ്റ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് എൻഡോ സൽഫൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ അറിയിച്ചു

. ബുധനാഴ്ച രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് സമരം.
എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കാൻ സാമൂഹ്യ നീതി വകുപ്പിനു മുമ്പിൽ മുൻ ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ട് തള്ളുക, മുഴുവൻ എൻഡോ സൾഫാൻദുരിതബാധിതർക്കും 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുക, എൻഡോസൾഫാൻ പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റെമഡിയേഷൻ സെൽ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

വി.ഡി.സതീശൻ, വി.എം.സുധീരൻ, സി പി ജോൺ, പി ടി തോമസ്, രാജ് മോഹൻ ഉണ്ണിത്താൻ, കെ കെ രമ , ടൈസൻ മാസ്റ്റർ, വി.മധുസൂദനൻ നായർ, ഇം എം സതീശൻ, ഹമീദ് വാണിയമ്പലം, ബി.രാജീവൻ, കെ ജി ജഗദീശൻ, പ്രേം കുമാർ തുടങ്ങിയവർ സംബന്ധിക്കും.
കാസർഗോഡ് ജില്ലയിൽ വിദഗ്ദ്ധ ചികിത്സാ കേന്ദ്രങ്ങളൊന്നുമില്ല. 2013 ൽ തുടങ്ങി വെച്ച മെഡിക്കൽ കോളേജ് പാതിവഴി പോലുമെത്തിയില്ല. ഒരു ന്യൂറോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം പോലും പരിഗണിക്കപ്പെടുന്നില്ല. കൊവിഡ് കാലത്ത് അതിർത്തി അടഞ്ഞപ്പോൾ ഇരുപതിലധികം പേരാണ് ചികിത്സ കിട്ടാതെ അതിർത്തിക്കിപ്പുറത്ത് മരിച്ചതെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.