എംഎല്‍എ കെകെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പർ കെഎല്‍ 18 എഎ 6395

31
0

ടിപി ചന്ദ്രശേഖരന്റെ ബൈക്കിന്റെ നമ്പന്‍ ഇനി ചെറിയ മാറ്റത്തോടെ വടകര എംഎല്‍എ കെകെ രമയുടെ ഔദ്യോഗിക കാറിന്റെ നമ്പറാവും. കെഎല്‍ 18 എ 6395 എന്നതായിരുന്നു ടിപിയുടെ ബൈക്കിന്റെ നമ്പര്‍. ചെറിയൊരു വ്യത്യാസത്തില്‍ കെകെ രമയുടെ പുതിയ കാറിനും ഇതേ നമ്പര്‍ അനുവദിച്ച് കിട്ടി. കെഎല്‍ 18 എഎ 6395 എന്നതാണ് പുതിയ നമ്പര്‍. ഇതിനായി ഒരുമാസം മുമ്പാണ് മോട്ടോര്‍ വാഹന വകുപ്പില്‍ അപേക്ഷ നല്‍കിയത്. ഇന്നലെയാണ് വാഹനം അനുവദിച്ച് കിട്ടിയത്.

2012 ല്‍ ടിപി ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടത് ഈ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു. കൊലയാളി സംഘം ബൈക്കിനെ പിന്നില്‍ നിന്നും ഇടിച്ച് വീഴ്ത്തി, നിലത്ത് വീണ ടിപി ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ടി പി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ തന്റെ ഔദ്യോഗിക ഫോൺ നമ്പരാക്കി ടി പിയുടെ സഹധർമിണിയുമായ കെ കെ രമ തിരഞ്ഞെടുത്തിരുന്നു. അതേസമയം, അതിനിടെ കെകെ രമയുടെ മകന്‍ അഭിനന്ദിനെ വധിക്കുമെന്നറിയിച്ച് കൊണ്ടുളള ഭീഷണികത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വടകരയിലെ നട്സ്ട്രീറ്റ് തപാല്‍ ഓഫീസിന്റെ പരാതിയില്‍ നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തി.