ഇന്ന് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക (Thrikkarthika).

8
0

ഇന്ന് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക (Thrikkarthika). ഹൈന്ദവർക്ക് ജീവിതം പ്രകാശമാനമാക്കുന്ന ആഘോഷദിനം. വൃശ്ചികത്തിലെ കാർത്തിക ഭഗവതിയുടെ ജന്മദിനമാണ്. അഗ്നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തിക. ഈ നാളിൽ നക്ഷത്രത്തിന്റെ ശക്തി കൂടുമെന്നാണ് വിശ്വാസം. ശകവർഷത്തിലും തമിഴിലും വൃശ്ചികമാസത്തിന്റെ പേരു തന്നെ കാർത്തിക എന്നാണ്. തമിഴ്‌നാട്ടിലാണ് കാർത്തിക പ്രധാനമെങ്കിലും കേരളത്തിൽ,​ പ്രത്യേകിച്ച് ദക്ഷിണ കേരളത്തിൽ തൃക്കാർത്തിക പ്രധാന ആഘോഷമാണ്. അധർമ്മത്തിന്റെ മേൽ പരാശക്തി പൂർണ വിജയം നേടിയ ദിവസമായും തൃക്കാർത്തിക ആചരിക്കുന്നു.