ഇന്ത്യൻ ഫെൻസിങ് ടീം പരിശീലകനായി മലയാളിയായ അരുൺ എസ് നായരെ തിരഞ്ഞെടുത്തു

285
0

തിരുവനന്തപുരം; ഏപ്രിൽ 3മുതൽ 11വരെ ഈജിപ്റ്റിലെ കയ്‌റോയിൽ വച്ച് നടക്കുന്ന ജൂനിയർ & കേഡറ്റ് വേൾഡ് ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ പരിശീലകനായി തിരുവനന്തപുരം മണക്കാട് സ്വദേശി അരുൺ എസ് നായരെ തിരഞ്ഞെടുത്തു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകൻ കൂടിയായ അരുൺ ഇടുക്കി ജില്ലയിലേ എസ് എൻ വി എച്ച്എസ്എസ് , എൻ ആർ സിറ്റിയിലാണ് ഇപ്പോൾ പരിശീലനം നൽകി വരുന്നത്. ദേശീയ ഹാൻഡ് ബോൾ മുൻ താരവും, കോച്ചുമായിരുന്ന ശ്രീകണ്ഠന്റെ മകനുമാണ്.