ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന്(നവംബര്‍ 17)

11
0

തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴില്‍ വരുന്ന നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ചകോണ്‍, കോട്ടമണ്‍പുറം, കൊമ്പൈ എന്നീ സ്ഥലങ്ങളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 17) വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. മരക്കുന്നം അഗസ്ത്യ പ്രകൃതി പഠന ഹാളില്‍ വൈകുന്നേരം 3.30 നാണ് ചടങ്ങ്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഡോ.ശശി തരൂര്‍ എം.പി മുഖ്യാഥിതിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.