ആവശ്യമെങ്കിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

12
0

ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിൽ വരുകയാണെങ്കിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് (18) ആവശ്യമെങ്കിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.