അയിഷാ സുല്‍ത്താനയ്ക്ക് തിരിച്ചടി : രാജ്യദ്രോഹ ക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

89
0

അയിഷാ സുല്‍ത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും കോടതി
അഭിപ്രായപ്പെട്ടു.

അന്വേഷണം അടിയന്തരമായി തടയണം എന്നാവശ്യപ്പെട്ടാണ് അയിഷാ സുല്‍ത്താന കോടതിയെ സമീപിച്ചത്.

കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് നിര്‍ദ്ദേശിച്ചു.

അതേ സമയം ഹര്‍ജിയെ എതിര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടു.

അയിഷാ സുല്‍ത്താനയുടെ ഹര്‍ജി കോടതി രണ്ടാഴ്ചക്കകം പരിഗണിക്കും. നേരത്തേ ഹൈക്കോടതി അയിഷാ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.