അതിർത്തി കടന്നുള്ള യാത്രയ്ക്കു കർശന നിയന്ത്രണം

143
0

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി വഴിയുള്ള യാത്രയ്ക്കു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. കേരള – തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കളക്ടർ ഇന്നലെ(18 മേയ്) ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് സന്ദർശിച്ചു.

കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു ലഭിക്കുന്ന യാത്ര പാസ് ഉള്ളവരെ മാത്രമാണ് അതിർത്തി കടക്കാൻ അനുവദിക്കുന്നത്. പൊലീസ്, ആരോഗ്യം, റവന്യൂ വകുപ്പുക്കളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

കോവിഡ് ചികിത്സയ്ക്കു കൂടുതൽ ഓക്‌സിജൻ ബെഡുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കളക്ടർ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയും പുലയന്നാർകൊട്ടയിലെ ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലും സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. ഷിനുവും ഒപ്പമുണ്ടായിരുന്നു.