അഞ്ചാമത് ഒ എൻ വി സാഹിത്യപുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന്

203
0

ഈ വർഷത്തെ ഒ.എൻ.വി സാഹിത്യപുരസ്‌കാരം പ്രശസ്‌ത തമിഴ്‌കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന്. മലയാളത്തിലും മലയാളേതര ഇന്ത്യൻ ഭാഷകളിലും നൽകി വരുന്ന പുരസ്‌കാരം 2020ൽ ലഭിച്ചത് എം. ലീലാവതിയ്‌ക്കായിരുന്നു.

മൂന്ന് ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ.അനിൽ വള‌ളത്തോൾ, കവികളായ ആലങ്കോട് ലീലാകൃഷ്‌ണൻ, പ്രഭാ വർമ്മ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഇത്തവണ യുവ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടില്ല. കൃതികളുടെ നിർണയം പൂർത്തിയാക്കാത്തതിനാലാണിത്. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ ശേഷം അവാർഡ് വിതരണം നടത്തും.

കവിയും ഗാനരചയിതാവും നോവലിസ്‌റ്റുമായ വൈരമുത്തുവിന് 2003ൽ രാജ്യം പദ്മശ്രീയും 2014ൽ പദ്മ‌ഭൂഷണും നൽകി ആദരിച്ചിരുന്നു.