മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് 15 ആയി നിജപ്പെടുത്തണം

129
0

  കുരുവിള മാത്യൂസ്
നാഷണലിസ്റ്റ് കേരള കോൺഗ്രസ്
സംസ്ഥാന ചെയർമാൻ

തിരുവനന്തപുരം പുതുതായി ചുമതല ഏറ്റെടുക്കുന്ന മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം പരമാവധി 15 ആയി നിജപ്പെടുത്തി സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ തന്നെ നിയമിക്കണമെന്ന് എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

കേന്ദ്ര ഗവണ്മൻ്റ് ഇക്കാര്യത്തിൽ പിൻ തുടരുന്ന നയം സംസ്ഥാന സർക്കാരും നടപ്പിലാക്കണം ഇപ്പോൾ പിന്തുടരുന്ന രീതി പാർട്ടി പ്രവർത്തകരെ സംരക്ഷിക്കുന്നതിനും അതുവഴി സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യത ശബളം പെൻഷൻ ഇനത്തിൽ വരുത്തി തീർക്കുന്നതുമാണന്ന് കുരുവിള മാത്യൂസ് തുടർന്ന് കുറ്റപ്പെടുത്തി

ചീഫ് വിപ്പ് ,ഡപ്യൂട്ടി സ്പീക്കർ എന്നിവരുടെ പഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം മന്ത്രിമരുടെ പകുതി മാത്രമേ ആവശ്യമുള്ളൂ ,പരമാവധി 7 പേർ മാത്രം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ധൂർത്ത് ഒഴിവാക്കി കർശന സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് പുതുതായി ചുമതല ഏൽക്കുന്ന സർക്കാർ തയ്യാറാവണമെന്നും നാഷണലിസ്റ്റ് കേരള കോൺഗ്രസ് തുടർന്ന് ആവശ്യപ്പെട്ടു