ഡോക്ടറെ വിളിക്കാം ചികിൽസ തേടാം

123
0

ടെലിമെഡിസിൻ സൗകര്യം ഒരുക്കി കോൺഗ്രസ് കെയർ ഹാൻഡ്സ്

കോവിഡ് വ്യാപനവും ലോക്ഡൗണുംകാരണം ആശുപത്രിയിൽ ചികിൽസ തേടാൻ
കഴിയാത്ത രോഗികൾക്ക് വിദഗ്ദ്ധഡോക്ടർന്മാരെ ഫോണിൽ വിളിച്ച് ചികിൽസ തേടാനുള്ള സൗജന്യ
സേവനമൊരുക്കി കോൺഗ്രസ് കെയർഹാൻഡ്സ് . കഴിഞ്ഞ വർഷവും കോവിഡ് വ്യാപന കാലഘട്ടത്തിൽ ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസുമായി സഹകരിച്ച് നടപ്പാക്കിയ ടെലിമെഡിസിൻ സേവനത്തിലൂടെ നിരവധി രോഗികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു.കോവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ ചികിൽസയും മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങളും നൽകും. സേവനം ആവശ്യമുള്ളവർ ഫോണിലൂടെയോ https://www.congresscarehands.in/ എന്നവെബ്സൈറ്റിലൂടെയോ ഡോക്ടർന്മാരുടെ സേവനം ലഭ്യമാകുമെന്ന് കെയർഹാൻഡ്‌സ് ചെയർമാൻ ആർ.വി. രാജേഷും കൺവീനർ ഡോ. എസ്. വി. അരുണും അറിയിച്ചു.