വളയപ്പെടുന്ന നിൻ ഓർമകളിൽ

29
0

ദേവിപ്രിയ സജീവ്

മധുരമീ ഏകാന്ത സ്‌മൃതിവേളയിൽ
ഇന്ന് വളയപ്പെടുന്ന നിൻ ഓർമകളിൽ..
ഇനിയില്ല ഇനിയില്ല നീ ഓർക്കുന്നുവോ സഖി
എൻ മനം പിടയുന്ന ഈ വേളയിൽ..
ചിന്നിചിതറിയ ചില്ലുകൾ പോൽ
നമ്മൾ മോഹിച്ചു കെട്ടിയ സ്വപ്‌നങ്ങൾ പോൽ…
ഇനിയില്ല ഇനിയില്ല നീ മാത്രമേ
എങ്കിലും നിൻ ഓർമ്മകൾ എൻ മനതാരിലായി