തടവറ

27
0

ദേവിപ്രിയ സജീവ്

അവസാനത്തെ വെളിച്ചവും കെട്ടു
ഹൃദയം അന്ധകാരത്തിന്റെ
തടവറയായി മാറിയിരിക്കുന്നു…
ഹൃദയമിടിപ്പ് നിലയ്ക്കുന്നതിനേക്കാളും
തീവ്രമായ അവസ്ഥയിലൂടെ
ഞാന്‍ യാത്ര ചെയ്യുന്നു
വിചിത്രമായ ചില വഴികൡലൂടെ
എന്റെ ചിന്തകള്‍ സഞ്ചരിക്കുന്നു….
ഒരനുവാദവും കൂടാതെ…
തികച്ചും സ്വാതന്ത്ര്യത്തോടെ…
എന്‍ മനമേ…
എന്തുകൊണ്ടാണ് പ്രതീക്ഷകളുടെ
കൂമ്പാരം എന്നില്‍ എല്ക്കുന്നത്…
അതൊന്നും നടക്കില്ലാത്ത
ചില സ്വപ്‌നങ്ങള്‍ മാത്രമാണ്….