അപൂര്‍വ്വതയുടെ ഓളങ്ങള്‍

98
0

കെ.എന്‍.കുറുപ്പ്

മാതൃത്വം
കദനഭാരത്താല്‍
കണ്ണീര്‍ പൊഴിക്കുന്നു
പെണ്‍കരുത്തിന്റെ ഭാവം

കെട്ടുകാലങ്ങള്‍
വെട്ടിമുറിക്കലും പൊട്ടിത്തെറിക്കലും
അനന്തസാഗരം അടുത്തറിയുന്നു
അപൂര്‍വ്വതയുടെ ഓളങ്ങള്‍

പകല്‍ക്കാഴ്ചകള്‍
അടിത്തട്ടില്‍ തിളങ്ങുന്നു
അരുമബാല്യങ്ങളുടെ ഹര്‍ഷാരവം
മനുഷ്യപ്രവാഹം

പരിലാളനങ്ങള്‍
പവിത്രതയിലേക്കുള്ള കാല്‍വയ്പ്പ്
വിശുദ്ധിയുടെ സൗഹൃദം
ആദ്ധ്യാത്മികതയുടെ അധിനിവേശം

അരുണോദയം
മഹാനഗരങ്ങള്‍ ഉണരുന്നു
അധികാരഭ്രമം അരങ്ങേറ്റം
ആതുരവേദികള്‍ കുളിരണിഞ്ഞു

ഒത്തുചേരല്‍
ഇല്ലായ്മയുടെ പാരമ്യത
നിഴലും നിറവും മനസ്സുതുറക്കുന്നു
ഉലകില്‍ പരിണാമത്തിന്‍ പുലരികളായി