ആഗോളതാപനം

151
0

കെ.എന്‍. കുറുപ്പ്

നട്ടുവളര്‍ത്തുക
നാളേക്കുവേണ്ടി നാം
ഭൂമിതന്‍ പച്ചപ്പ്
വീണ്ടെടുക്കാന്‍

ആഗോളതാപനം!
ആഗതമായിത!
അതിജീവനത്തിന്റെ
കാലം തെളിയുമോ?

പട്ടിണി, ക്ഷാമവും
കൂട്ടക്കുരുതിയും
അത്യുഷ്ണമായിടും
കനലായ്‌തെളിഞ്ഞിടും

ഹരിതഗൃഹമായ്
പുലര്‍ത്തുക പാരിനെ
പരിസ്ഥിതി പാലനം
നേരോടെനീങ്ങുവാന്‍

നിത്യവനങ്ങളെ
വെട്ടിത്തെളിക്കുന്ന
കെട്ടവ്യവസ്ഥകള്‍
ദൂരെയകലുമോ?

മൂല്യലക്ഷ്യത്തില്‍
വിരിയും ദുരന്തമായ്
കാര്‍ബണ്‍വിസര്‍ജ്ജനം
കാരണമാകുമോ?

അനുപമമാര്‍ഗ്ഗങ്ങള്‍
കണ്ടെത്തിയേറുക
പുതിയൊരുപാവന
സൃഷ്ടിചൈതന്യമായ്