പുച്ഛം

79
0


ജി. പത്മകുമാര്‍


പുച്ഛഭാവം നിഷേധത്താല്‍
വിതയ്ക്കും തിന്മ ശപിക്കും
ദൂഷ്യം വിതയ്ക്കും പിന്നെ
വെറുപ്പരുളും പരക്കെ
മാറ്റാം പുച്ഛം മുന്നോട്ടു നീങ്ങാം
ഇവിടെയീ ധന്യപാടം പൂക്കാനായ്
ഇവിടെ ശാന്തി വിളവെടുക്കാനായ്
ഒരു കൊച്ചുകഥ നുകരും പോല്‍
ഒരു താലോലം ഊട്ടും പോല്‍
പകിട്ടേകുന്നു നന്മ നമുക്ക്
നന്മരസം പരത്തീടുന്നു
ശാന്തിക്കായ് നുകരുകീ പാഠം
ശാന്തിക്കായ് പഠിക്കുകീ പാഠം
അതിനായ് തുനിയാം തുണയ്ക്കാം
പലതും പൊറുക്കാം ക്ഷമിക്കാം