തിളച്ചു മറിയുന്ന ലാവപോലെ ഒരു സ്‌നേഹം

193
0


ഉമാ ദേവി വി.ജി

സൂത്രവാക്യങ്ങളോസൂതവാക്യങ്ങളോ
അടയാള വാക്യങ്ങളോ
കൊണ്ട് സ്‌നേഹത്തെ
എന്തിനു അടയാളപ്പെടുത്തണം?

മൃദു വാക്യങ്ങളോ
കപട വാക്യങ്ങളോ
പാഴ് വാക്യങ്ങളോ
കൊണ്ട് സ്‌നേഹത്തെ
എന്തിനു അടയാളപ്പെടുത്തണം?

തെറ്റുകള്‍ കൊണ്ടും
ധിക്കാരം കൊണ്ടും
അഹന്ത കണ്ടും
കാമം കൊണ്ടും
സ്‌നേഹത്തെ
എന്തിനു അടയാളപ്പെടുത്തണം?

ഹൃദയത്തില്‍ നിന്നും ഒഴുകുന്ന
തിളച്ചുമറിയുന്ന
ലാവപോലെ
തീക്ഷ്ണ വേഗമാര്‍ന്ന
പ്രവാഹത്തില്‍ കുറഞ്ഞു ഒന്നും
സ്‌നേഹത്തിന്റെ അടയാളപ്പെടുത്തലുകള്‍ക്ക്
വഴങ്ങില്ല എന്നറിയുക