നിരൂപണം ഒരു മൈനര്‍ ആര്‍ട്ടല്ല

383
0

രാജേഷ് ചിറപ്പാട്/ താര കിഴക്കേവീട്

കെ.പി അപ്പന്‍ നിരൂപണസാഹിത്യത്തെ ‘മൈനര്‍ ആര്‍ട്ട് ‘ എന്നാണ് വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ നിരൂപണം എന്നത് മറ്റേതൊരു സര്‍ഗാത്മക ഇടപടലിനേക്കാള്‍ ക്ലേശകരമല്ലേ?

നിരൂപണം സര്‍ഗാത്മകമായ ഒരിടപെടല്‍ തന്നെ യാണ്. ഒരേസമയം ധൈഷണികതയുടേയും ക്രിയാ ത്മകതയുടേയും അന്വേഷണങ്ങളാണ് സാഹിത്യനിരൂ പണം. ഒരു കൃതിയുടെ കേവലമായ സൗന്ദര്യത്തെ മാത്രം തിരഞ്ഞുപോകുന്ന ഒരു ആസ്വാദനപ്രക്രിയ അല്ല അത്. സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയ വുമായ അടിയൊഴുക്കുകളേയും അബോധങ്ങളെയും അതിന് അടയാളപ്പെടുത്തേണ്ടതുണ്ട്. കെ.പി.അപ്പന്‍ നിരൂപണത്തെ സൗന്ദര്യാത്മകമായി സമീപിച്ച ഒരാ ളാണ്. അദ്ദേഹത്തിന്റെ എഴുത്ത് ഒരു സര്‍ഗാത്മക കൃതിയേക്കാള്‍ സൗന്ദര്യമുള്ളതുമായിരുന്നു. എന്നിട്ടും തന്റെ മേഖലയായ നിരൂപണത്തെ ഒരു ‘മൈനര്‍ ആര്‍ട്ട്’എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഒരു കൃതി യിലടങ്ങിയിരിക്കുന്ന സാമൂഹിക രാഷ്ട്രീയ സംഘര്‍ ഷങ്ങളെ തിരിച്ചറിയാനാവാത്ത ഏതൊരു നിരൂപക ന്റെയും അപകര്‍ഷത മാത്രമാണ്.
മലയാളനിരൂപണസാഹിത്യം ഇപ്പോള്‍ നേരി ടുന്ന പ്രതിസന്ധി എന്താണ്?

നിരൂപണസാഹിത്യം തന്നെ ഇവിടെ നിലനില്‍ ക്കുന്നില്ല എന്ന പൊതുബോധമണ് ഇവിടെ നിലനില്ക്കുന്നത്. പ്രധാന പ്രതിസന്ധി അതു തന്നെയാണ്. സാഹി ത്യകൃതികളെ കേവലമായി പഠിക്കുക എന്നതു മാത്രമല്ല നിരൂപണം. എം. ലീലാവതിയുടേ യും കെ. പി അപ്പ ന്റെയുമൊക്കെ നിരൂപണ രീതി കള്‍ ഇന്ന് പിന്തുട രാനാവില്ല. നാളി തുവരെയുള്ള നി രൂപകര്‍ സാഹി ത്യത്തെ വ്യഖ്യാനിക്കുക മാത്രമേ ചെയ്തിട്ടു ള്ളൂ. എന്നാല്‍ അതിനെ മാറ്റിത്തീര്‍ക്കുക എന്നതാണ് ഇന്നത്തെ ഒരു നിരൂപകന്റെ/ നിരൂപകയുടെ മുന്നിലുള്ള വെല്ലുവിളി. അവതാരികകളോ പുസ്തകക്കുറിപ്പുകളോ മാത്രമെഴുതുന്നവര്‍ നിരൂപകരാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരു ന്നുമുണ്ട്. ഒരു സാധാരണ വായനക്കാരന്റെ/ വായനക്കാരിയുടെ നിലവാരത്തിലേക്ക് പലപ്പോഴും നിരൂപകര്‍ ഉയരുന്നില്ല. നിരൂപ ണ ശാഖയെ സംബന്ധിച്ചുള്ള യാഥാസ്ഥി തികമായ കാഴ്ചപ്പാടുകളാണ് അക്കാദമിക്ക് മേഖലയിലും മാധ്യമരംഗത്തും പൊതു മണ്ഡലത്തിലും നിലനില്‍ക്കുന്നത്. ഇത്തരം വെല്ലുവിളികളെ പുതിയ നിരൂപകര്‍ ഏറ്റെടു ക്കേണ്ടതുണ്ട്.
മലയാളത്തില്‍ നിരൂപണമില്ല എന്ന ആക്ഷേപം പരക്കേ നിലനില്‍ക്കുന്നു. എന്നാല്‍ ചിതറപ്പെട്ട ഒരു കലയായി നിരൂപണം മാറി എന്നതല്ലേ സത്യം?
നേരത്തേ ഉള്ള ചോദ്യത്തിന്റെ തുടര്‍ച്ച യാണിത്. അതുകൊണ്ട് തന്നെ അതിനുള്ള ഉത്തരത്തിന്റെ തുടര്‍ച്ചയായി ചില കാര്യങ്ങള്‍കൂടി സൂചിപ്പിക്കാം. നേരത്തെ പറഞ്ഞ തുപോലെ സാഹിത്യകൃതികളെക്കുറിച്ചുള്ള പഠനമോ ആസ്വാദനമോ മാത്രമായി ഇന്ന് നിരൂപണശാഖയ്ക്ക് നിലനില്‍ക്കാനാവില്ല. അത് നിങ്ങള്‍ പറഞ്ഞതുപോലെ ചിതറപ്പെട്ടു കിടക്കുകയാണ്. വലിയൊരു ജ്ഞാനപദ്ധതി നിരൂപണകലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചരിത്രത്തില്‍ ഇടമില്ലാതെപോയ മനുഷ്യരെ ക്കുറിച്ചുള്ള ജീവചരിത്രരചനകള്‍, ചരിത്രത്തി ലെയും രാഷ്ട്രീയത്തിലെയും അജ്ഞാത ഇടങ്ങള്‍ തേടിയുള്ള അന്വേഷണങ്ങള്‍, സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ കൃതിക ളുടെ പുനര്‍വായനകള്‍, അറിയപ്പെടാത്തെ മനുഷ്യരുടെ ജീവിതാനുഭവങ്ങളുടെ കേട്ടെഴുത്ത്, പല വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള കൃതികളുടെയോ പഠനങ്ങളുടെയോ സമാഹരണം/എഡിറ്റിങ് എന്നിങ്ങനെ നിരൂപണത്തിന്റെ മേഖല ഇന്ന് വിസ്തൃതവും ചിതറിയതുമാണ്. സിനിമ, സംഗീതം,ചിത്രകല എന്നിവയെക്കുറിച്ചുള്ള എഴുത്തും ഇന്ന് നിരൂപണത്തില്‍ സജീവമാണ്. മലയാളത്തില്‍ നിരൂപണമില്ല എന്ന വാദമുന്നയിക്കുന്നവര്‍ പഴയ ഒരു ആശയ മണ്ഡലത്തിന്റെ തടവുകാരാണ്.
പൊതുവെ പുതിയ കാലത്തില്‍ ചില നിരൂപ കരെങ്കിലും സ്തുതിപാഠകരായി മാറി എന്ന പ്രസ്താവനയോട് താങ്കള്‍ യോജിക്കു ന്നുണ്ടോ?

സ്തുതിപാഠകര്‍ എല്ലാ കാലത്തും ഉണ്ടാ യിട്ടുണ്ട്. അത്തരം സ്തുതി പാഠകരെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഒരു നിരൂപകന് തന്നെ ഒരു കൃതിയെക്കുറിച്ച് വ്യത്യസ്ത പാഠങ്ങള്‍ നിര്‍മിക്കാന്‍ കഴിയും ‘ഏകം’ എന്നത് അടഞ്ഞതും ജഡസമാനവുമായ ഒരു അവസ്ഥയാണ്. സ്തുതി പാഠകര്‍ക്ക് ഒരു കൃതിയില്‍ നിന്ന് ‘സ്തുതി’ എന്ന പാഠത്തെ മാത്രമേ ഉല്പ്പാദിപ്പിക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ അവര്‍ നിരൂപകരല്ല.
ഇരട്ടഎഴുത്തിന് വലിയ സാധ്യത ഉണ്ടെന്ന് തെളിയിച്ച വരാണ് നിങ്ങള്‍. (പ്രത്യേകിച്ച് നിരൂപണസാഹിത്യ ത്തില്‍) രാജേഷ് കെ. എരുമേലിയുമൊത്തുള്ള ഇത്തരം എഴുത്തുകള്‍ ഒരു പരിക്കുമില്ലാതെ തുടരാനാവുന്ന തിന്റെ രസതന്ത്രം എന്താണ്?

ഞാനും രാജേഷ് കെ. എരുമേലിയും ഒരുമിച്ച് എഴുതാന്‍ തുടങ്ങിയിട്ട് പത്തുവര്‍ഷം തികയുന്നു. നിരവധി പുസ്‌കങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് എഴുതുകയും എഡിറ്റുചെയ്യുകയും ചെയ്തു. അതിപ്പോഴും തുടരുകയാണ്. രാഷ്ട്രീ യവും ഭാവുകത്വവും ഒന്നാവുകയും അതിനെ ഒരു സംവാദത്തിന്റെ തലത്തില്‍വെച്ച് വികസിപ്പിക്കുവാന്‍ കഴിയുന്നതു കൊണ്ടാവാം ഇത്തരം ഇരട്ട എഴുത്തുകള്‍ സംഭവിക്കുന്നത്. അന്വേഷിക്കാനും കണ്ടെത്താനുമുള്ള ഒരു ഉത്സാഹം ഇത്തരം കൂട്ടെഴുത്തുകള്‍ക്കുണ്ട്. നിരന്തരമായ സംവാദവും ചര്‍ച്ചയും ഭാഷാശൈലിയിലുള്ള അന്തരമില്ലായ്മയൊക്കെ ഞങ്ങള്‍ക്ക് സഹായകമായിട്ടുണ്ടാവാം.
കവിതാനിരൂപണത്തില്‍ അതിഗൗര വമായി ഇടപെടുന്ന താങ്കള്‍ കവിതയിലെ ഇീാുമൃാേലിമേഹശാെ ത്തെ എങ്ങനെ കാണുന്നു?

കവിത ഒരു സാമൂഹ്യോല്‍പ്പന്നമാണ്. ഒരു ഭാഷയിലെ ഏറ്റവും സെന്‍സിറ്റീ വായ ഒന്നാണ് കവിത. സമൂഹം വ്യത്യ സ്ത വര്‍ഗങ്ങളായും സ്വത്വങ്ങളായും സംഘര്‍ഷപ്പെട്ടുകൊ ണ്ടിരിക്കുന്ന കാലഘട്ടത്തില്‍ കവിതയ്ക്ക് സാമൂഹ്യനിര പേക്ഷമായി നിലനില്‍ക്കാനാവില്ലല്ലോ? അഥവാ അത്തരം നിഷ്പക്ഷത എന്നത് അധീശസൗന്ദര്യശാസ്ത്രത്തിന് ഒളിക്കുവാനുള്ള സുരക്ഷിതായ ഇടമാണ്. എന്നുവെച്ചാല്‍ നിഷ്പക്ഷത എന്നത് അത്ര നിഷ്പക്ഷമൊന്നുമല്ല എന്നര്‍ ത്ഥം. കവിത എന്ന ഒറ്റവൃക്ഷത്തണലിലേക്ക് സംഘര്‍ഷങ്ങ ളില്ലാതെ ഒത്തുകൂടാനാവുന്ന സാമൂഹ്യ അന്തരീക്ഷമല്ല ഇന്ന് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കവിതയ്ക്ക് ദലിത് കവിത എന്നും സ്ത്രീ കവിത എന്നും ഭിന്ന ലൈംഗികരുടെ കവിതയെന്നും വിഭജിക്കപ്പെടുകയും സംഘര്‍ഷപ്പെടുകയും ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ സാഹിത്യ ത്തിലെ കംമ്പാര്‍ട്ട് മെന്റലിസത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നു; സമൂഹത്തിലെ കംമ്പാര്‍ട്ട്‌മെന്റലിസത്തെക്കുറിച്ച് നിശബ്ദരാവുന്നു. യഥാര്‍ത്ഥത്തില്‍ കമ്പാര്‍ട്ട ് മെന്റലിസം സമൂഹത്തിലാണുള്ളത്. സാഹിത്യം അതിനെ പ്രശ്‌നവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്.
കവിത ഭാഷ മാത്രമാണോ?

ഭാഷയിലെ ഏറ്റവും സൂക്ഷ്മവും ക്രിയാത്മകവുമായ ഒന്നാണ് കവിത. എന്നാല്‍ കവിത ഭാഷ മാത്രമല്ല സമൂഹ ത്തിന്റെ എല്ലാ സങ്കീര്‍ണതകളും സാഹി ത്യത്തിലെ മറ്റു രൂപങ്ങളെപ്പോലെ കവിതയിലും നിലനില്‍ക്കുന്നുണ്ട്. ചരിത്രത്തിന്റെ സൂക്ഷ്മമായ ഇരമ്പങ്ങളും വര്‍ത്തമാന ത്തിന്റെ വര്‍ണങ്ങളും ഭാവിയുടെ വിത്തു കളും ഓരോ കവിതയിലും ഉള്ളടങ്ങിയിട്ടുണ്ട്. ഭാഷയെ മാത്രം ധ്യാനിക്കുന്ന നിരവധി കവിതകള്‍ മലയാളത്തില്‍ രചിക്കപ്പെട്ടി ട്ടുണ്ട്. എന്നാല്‍ ആ ഭാഷയ്ക്കുള്ളില്‍ ഇരമ്പുന്ന സംസ്‌കാരത്തെയും സമൂഹത്തെയും നമുക്ക് കാണാതെ പോകാനാവില്ല.
മലയാളത്തിലെ പുതുകവികള്‍ പൂര്‍വസൂരികളായ കവികളെ വായി ക്കുന്നില്ല എന്ന പ്രസ്താവന ഇപ്പോള്‍ പരക്കെ കേള്‍ക്കുന്നുണ്ട്. ഇതിലെത്ര ത്തോളം ശരിയുണ്ട്?

ഓരോ പുതുകവിയും ആരെയൊക്കെ വായിക്കുന്നു എന്ന് അവരാണ് പറയേണ്ടത്. മലയാളകവിതയുടെ വ്യത്യസ്തധാരകളെയും അതിന്റെ ചരിത്രവഴികളെയും ഭാവുകത്വപരമായ വികാസത്തെയും പുതു കവികള്‍ മനസിലാക്കുന്നത് നല്ലതാണ്. അതവരുടെ എഴുത്തിനെ കൂടുതല്‍ ശക്തിസൗന്ദര്യമുള്ളതാക്കും. പൂര്‍വഭാരങ്ങളെ നിരാകരിക്കുക എന്നത് പൂര്‍വകവികളെ വായിക്കാതിരിക്കുക എന്നതല്ലല്ലോ. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളി യുമൊക്കെ പുതുകവികള്‍ക്ക് ഇഷ്ടമാണെന്നുതന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. പഴയ ഭാവുകത്വത്തില്‍ സ്തംഭിച്ചു പോയ ചിലരുടെ പ്രസ്താവനകളായാണ് ഞാനീ ആരോപണത്തെക്കാണുന്നത്.
ഒരുപക്ഷേ നിരൂപണസാഹിത്യത്തില്‍ താങ്കളുടെ ഏറ്റവും ശക്തമായ രചന ഈയടുത്തകാലത്ത് പുറത്തിറങ്ങിയ ‘അദൃശ്യതയുടെ ആഖ്യാനങ്ങളാണ്. ഇത്തരം പുസ്തകങ്ങള്‍ ഇറങ്ങുമ്പോഴും നിരൂപകര്‍ എന്ന നെറ്റിപ്പട്ടംകെട്ടിയവര്‍ അതിനോട് മനഃപൂര്‍വം അകലം പാലിക്കുകയാണ്. ഒരു നെറ്റിപ്പട്ടവുമില്ലാതെ നിരന്തരമായി നിരൂപണകലയില്‍ ഇടപെടുന്ന ഒരാളെന്ന നിലയില്‍ മലയാളത്തിലെ മൊത്തം സാഹിത്യത്തെയും എങ്ങനെ കാണുന്നു?

മലയാളസാഹിത്യത്തെ ഞാന്‍ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് നോവല്‍, ചെറുകഥ, കവിത എന്നീ മേഖലക ളില്‍ നിന്ന് മികച്ച കൃതികളാണുണ്ടാവുന്നത്. നോവലിന്റെ കാലം കഴിഞ്ഞു എന്നൊക്കെ വിലപിച്ച നിരൂപകര്‍ ഇവിടെ ഉണ്ടായിരുന്നു. ആ നിരൂപകരുടെ കാലം കഴിയുകയും എല്ലാ പ്രവചനങ്ങളെയും ഭേദിച്ചുകൊണ്ട് കഥയും നോവലും മുന്നേറുകയാണ്. ദേവദാസ് വി.എം, ഫ്രാന്‍സിസ് നൊറോണ, എസ്. ഹരീഷ്, വിനോയ് തോമസ്, ഇ.സന്തോഷ് കുമാര്‍, അമല്‍, ഇ.കെ.ഷീബ, വി.ഷിനിലാല്‍, എന്നിങ്ങനെ കഥയിലും നോവലിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ എഴുത്തുകാര്‍ നമുക്കിന്നുണ്ട്. കവിതയില്‍ എസ്.കലേഷ്, എന്‍.ആര്‍.രാജേഷ്, പ്രതീഷ് എം.പി, ശാന്തി ജയകുമാര്‍, കളത്തറ ഗോപന്‍, ശൈലന്‍, എം.ആര്‍ വിബിന്‍, ഡി.അനില്‍കുമാര്‍, അശോകന്‍ മറയൂര്‍, എന്നിങ്ങനെ ഏറ്റവും പുതിയ ചെറുപ്പക്കാര്‍ മലയാളകവിതയുടെ വലിയ പ്രതീ ക്ഷയാണ്.
നിരൂപണകലയ്ക്ക് ഭാവിയുണ്ടോ?

ഇന്ന് മലയാളനിരൂപണരംഗത്ത് പുതിയ പ്രതീക്ഷകളെ കാണാനാവും. എത്ര കണ്ടില്ലെന്ന് നടിച്ചാലും അവരുടെ ധൈഷണികതയെയും സര്‍ഗാത്മക ഇടപെടലുകളെയും സൂക്ഷ്മമായി തിരിച്ചറിയുന്ന ഒരു ഭാവികാലത്തെ ഞാന്‍ സ്വപ്നം കാണുന്നു. സുനില്‍ സി.ഇ, ഡോ.ഒ. കെ.സന്തോഷ്, യാക്കോബ് തോമസ്, കെ.ബി ശെല്‍വമണി, എം.എസ്. പോള്‍, രാഹുല്‍ രാധാകൃഷ്ണന്‍, ഡോ.മിനി പ്രസാദ്, കവിത ബാലകൃഷ്ണന്‍, സന്തോഷ് മാനിച്ചേരി തുടങ്ങി നിരവധി നിരൂപണ പ്രതിഭകള്‍ നമുക്കുണ്ട്.