പുലി ഏകാദശിനോക്കിയാലും പാരണയ്ക്ക് ദളിതന്‍

684
0

നമ്മുടെ സാംസ്‌കാരികരംഗത്തെ ദുഷിപ്പിക്കുന്ന രീതിയിലുള്ള ദളിതചര്‍ച്ചയാണ് ഇന്ന് മിക്കവാറും എല്ലാ ചാനലുകളിലും കാണുന്നത്. പരിസരത്തെ ആകെ മലിനമാക്കുവാനേ പലചര്‍ച്ചകളും ഉപകരിക്കുന്നുള്ളുവെന്നതാണ് സത്യം. സംഭവിക്കുന്ന എതുകാര്യങ്ങളും സവര്‍ണന്‍ അവര്‍ണന്‍ ഇതുരണ്ടുമല്ലെങ്കില്‍ ന്യൂനപക്ഷം ഭൂരിപക്ഷം എന്ന വേര്‍തിരിവോടെയല്ലാതെ ഇവിടെ ചര്‍ച്ചകളില്ല. ചര്‍ച്ചകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളോ അഭിപ്രായങ്ങളോ ആരും നടപ്പിലാക്കാനോ അറിഞ്ഞതായി നടിക്കുവാനോ പിന്നീട് സാഹചര്യങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ ചര്‍ച്ചകള്‍ കേള്‍ക്കുന്ന പലരും ആവേശം കൊള്ളുകയും ചര്‍ച്ചക്കാരില്‍ ചിലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യും എന്നല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.
ഒരു ദളിതനെ വാനോളം പുകഴ്ത്തിയതുകൊണ്ടോ സ്ഥാനമാനങ്ങള്‍ നല്‍കിയതുകൊണ്ടോ ദളിതരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നു ചിന്തിക്കുന്നവരാകരുത് പുതിയ തലമുറ. ജാതിമതവര്‍ഗ്ഗവര്‍ണ്ണങ്ങളുടെ പേരില്‍ ഇന്നും ഇവിടുത്തെ ജനങ്ങളെ വേര്‍തിരിച്ചുനിര്‍ത്തിക്കൊണ്ട് ഭരണം നടത്തുവാന്‍ ഇവര്‍ക്കു കഴിയുന്നു എന്നതാണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്. ദളിതര്‍ക്ക് അഭിമാനിക്കുവാനുള്ള വകകളൊന്നും ഇവരുടെ ഭാഗത്തുനിന്നു ലഭിക്കാറില്ല. നവോത്ഥാനകാലം മുതല്‍ ഭരിക്കുന്നവന്‌വേണ്ടി ചുമല്‍ ഏണിപ്പടികളാക്കേണ്ടി വന്നിട്ടുള്ളവരാണ് ദളിതന്‍, അല്ലാതെ ഒരിക്കലും സ്വയം ചവിട്ടിക്കയറാന്‍ പടികള്‍ പണിയുവാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ഇന്നും അതുതന്നെയാണ് ഈ മാതിരി ചര്‍ച്ചകള്‍ കാണുമ്പോള്‍മനസ്സിലാകുന്നത്. ഔദാര്യം വേണ്ട അവകാശമാണെന്നു പറയുവാന്‍ കഴിയുന്നവര്‍ കേള്‍വിക്കാരായി ഇരിക്കുമ്പോള്‍ വച്ചുനീട്ടിയ ഭിക്ഷയുടെ കണക്കുകളാണ് അവര്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്.
അന്തരിച്ച നമ്മുടെ രാഷ്ട്രപതി കെ.ആര്‍.നാരായണനെ ഉഴവൂര്‍ നാരായണനെന്ന് അഭിസംബോധന ചെയ്ത് ഒരു വേദിയില്‍ വാനോളം പുകഴ്ത്തിയത് ഓര്‍ക്കുന്നു. അറിവില്ലായ്മയോ മനപൂര്‍വ്വമായ അഹങ്കാരത്തിന്റെ ബഹിര്‍ഗമനമോ എന്ന് അറിയില്ല. അന്നും ആ പുകഴ്ത്തലിനെയായിരിക്കില്ല ശ്രദ്ധിക്കപ്പെട്ടത് എന്നത് മറക്കരുത്.
മലയാളിക്ക് ഒട്ടും സുപരിചിതനല്ലാത്ത നമ്മുടെ നിയുക്ത രാഷ്ട്രപതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും അദ്ദേഹം ഒരു ദളിതനാണ് എന്ന ത ില്‍ ഊന്നിക്കൊണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ലാത്ത ചര്‍ച്ചക്കാര്‍ ഇതിലൊന്നും പങ്കെടുക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാട്ടിക്കൂടെ. സത്യത്തില്‍ അദ്ദേഹത്തെ അവഹേളിക്കുന്നതിനു തുല്യമല്ലെ ഈ അനാവശ്യചര്‍ച്ചകള്‍ എന്നു തോന്നുന്നു.
ഇതൊന്നും ഒരിക്കലും ദളിതപ്രേമമല്ല മറിച്ച് രാഷ്ട്രീയ തുറുപ്പുകളാണെന്ന് തുറന്നു പറയുന്നവര്‍തന്നെ ദളിത ് പ്രീണനത്തിന് ദളിതനായ എതിരാളിയെ തിരക്കി പോകുന്നതു കാണുമ്പോഴും സത്യം
തിരിച്ചറിയാതെ ഒരു വിഭാഗം അവരുടെ ഒപ്പം നടക്കുന്നു.
കുറച്ചുനാള്‍മുമ്പ ് നമ്മുടെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് കോട്ടയത്തുവച്ച് ഒരു സാംസ്‌കാരികസംഘടന പുരസ്‌കാരസമര്‍പ്പണം നടത്തി. വേദിയിലെയും സദസ്സിലെയും ബഹുമാന്യരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ശ്രീനിവാസനെ വാനോളം പുകഴ്ത്തി. വെളുത്തുതുടുത്ത ആറടി ഉയരമുള്ള നായകസങ്കല്‍പ്പത്തെ പിഴുതെറിഞ്ഞ കറുത്ത നടന്‍,കറുത്ത കുള്ളന്‍ തുടങ്ങി അദ്ദേഹത്തിന്റെ സകല കുറവുകളും ആവശ്യത്തിലേറെ പലരും അവിടെ പങ്കുവച്ചു. ഈ കുറവുകളൊക്കെയുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിനയചാതുരിയും നര്‍മ്മഭാവനയും അദ്ദേഹത്തെ ഒന്നാമനാക്കി എന്നാണ് അവരൊക്കെ ഉദ്ദേശിച്ചതെങ്കിലും പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള പ്രതിസ ് പന്ദത്തില്‍ അദ്ദേഹം പതിവുനര്‍മ്മത്തില്‍ ചാലിച്ചുപറഞ്ഞു. ”ഇത്രയും വലിയൊരു സദസ്സിനുമുമ്പില്‍ എന്നെ ഇതിനു മുമ്പ് ആരും ഇത്രയും ചെറുതാക്കിയിട്ടില്ല. എന്റെ ഞാനറിയാത്ത ഒരുപാടു കുറവുകള്‍ എനിക്കു മനസ്സിലാക്കിതന്ന വലിയ മനസ്സുകള്‍ക്ക് നന്ദി.”
ഇതുപോലെയാണ് മലയാൡളുടെ ദളിതാരാധന എന്നു പറയാതെവയ്യ. അംബേദ്ക്കറും അയ്യന്‍കാളിയുമൊക്കെ ദളിതരായിരുന്നിട്ടുകൂടി…എന്ന പ്രയോഗങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇവര്‍ക്കു വേണ്ടി വാദിക്കുന്നവരുടെ വാക്കുകളില്‍ വിശ്വാസ്യത കുറയുന്നതും ഇതുകൊണ്ടുതന്നെയാണ്.
മറ്റുള്ളവരെ മാറ്റി നിര്‍ത്താന്‍ ഇവര്‍ക്ക് എന്തവകാശമാണുള്ളത്. ഭൗതികസൗകര്യങ്ങളും സ്വാധീനവും നേടിത്തന്ന അഹങ്കാരം ഇവരുടെ വാക്കുകളില്‍ സത്യമില്ലാതെയാക്കി. നല്ലതു കാണുകയോ കേള്‍ക്കുകയോ ഗ്രഹിക്കുകയോ പറയുകയോ ഇവര്‍ ചെയ്യാറില്ല.