സുന്ദരി പൂവിനു നാണം

311
0

ചിത്രം: എന്റെ ഉപാസന
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്‍സണ്‍
ഗായിക: എസ്.ജാനകി

സുന്ദരി പൂവിനു നാണം സുന്ദരിപൂവിന് നാണം
എന്തോമിണ്ടുവാൻ കാറ്റിനു മോഹം
നെഞ്ചിലോ നെഞ്ചിലെ ഓളം…
അതിലോലം ലോലം ഏതോ നാദം

ചിന്തകൾ പാകും തന്ത്രികൾ
പൊൻകമ്പിയിൽ വീഴും ചിന്തുകൾ
ചിന്തകൾ പാകും തന്ത്രികൾ
പൊൻകമ്പിയിൽ വീഴും ചിന്തകൾ
കുളിർ മൂടും..മോരം കുളിർമൂടുംമോരം ഒരു രാഗ ഗീതം
നീയെൻ മുന്നിൽ നിൽക്കും നേരം
മഞ്ഞായി മാറുമെൻ ദേഹം…

ജാലകം മുത്തിൻ ഗോപുരം
നിൻ കണ്ണിനാൽ ഏകും ലാളനം
ജാലകം മുത്തിൻ ഗോപുരം
നിൻ കണ്ണിനാൽ ഏകും ലാളനം
കനകത്തിൻ താലം കനകത്തിൻ താലം നവനീത നാളം
നിദ്ര ഈണം ചാർത്തുബോഴും
എന്നിൽ മേവും നിൻ രൂപം…