മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍

466
0

സംഗീതം: രവീന്ദ്രൻ
രചന: ഗിരീഷ് പുത്തഞ്ചേരി
ഗായകൻ: യേശുദാസ്
ചിത്രം: അരയന്നങ്ങളുടെ വീട്

മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍
മനസ്സിന്‍ മണിചിമിഴില്‍

മാഞ്ഞുപോകുമീ മഞ്ഞും നിറസന്ധ്യ നേര്‍ക്കുമീ രാവും
ദൂരെ ദൂരെ എങ്ങാനും ഒരു മൈന മൂളുമീ പാട്ടും
ഒരു മാത്ര മാത്രമെന്റെ മൺകൂടില്‍
ചാരാത്ത വാതില്‍ക്കല്‍ വന്നെത്തിയെന്നോട് മിണ്ടാതെ പോകുന്നുവോ
മനസ്സിന്‍ മണിചിമിഴില്‍

അന്തിവിണ്ണിലെ തിങ്കള്‍ നറുവെണ്ണിലാവിനാല്‍ മൂടി
മെല്ലേയെന്നിലെ മോഹം കണിമുല്ല മൊട്ടുകള്‍ ചൂടി
ഒരു രുദ്ര വീണ പോലെയെന്‍ മൗനം
ആരോ തൊടാതെ തൊടുമ്പോള്‍ തുളുമ്പുന്ന ഗന്ധര്‍വ സംഗീതമായ്
മനസ്സിന്‍ മണിചിമിഴില്‍ പനിനീര്‍ തുള്ളിപോല്‍
വെറുതെ പെയ്തു നിറയും രാത്രി മഴയായ് ഓര്‍മ്മകള്‍