പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

134
0

സിനിമ: ഹിസ് ഹൈനസ്സ് അബ്ദുള്ള
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: രവീന്ദ്രന്‍
ആലാപനം: കെ.ജെ.യേശുദാസ്‌

ആ ……ആ ……ആ …..ആ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)

തെളിദീപം
കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ
സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ
ഗാനരസാമൃതലഹരിയിലൊരു
നവ കനക കിരീടമിതണിയുമ്പോൾ….ഇന്നിതാ….

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംഗമഗീതമുണർത്തുമ്പോൾ….ഇന്നിതാ….

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി….