ഗോപാലികേ നീ കണ്ടുവോ

263
0

ചിത്രം: താലോലം
രചന: കൈതപ്രം
സംഗീതം: കൈതപ്രം
ഗായകന്‍: യേശുദാസ്

ആ …..ആ….ആ….

ആ …..
ആ….ആ….
ആ …..ആ….ആ….
ഗോപാലികേ നീ കണ്ടുവോ

മായാവിയാമെന്‍ മണിവര്‍ണ്ണനെ
ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍ മണിവര്‍ണ്ണനെ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍ മണിവര്‍ണ്ണനെ

തായാടുമമ്പാടിക്കരുമാടിയെ

ഇനിയെന്തു ചെയ്യേണ്ടു ഞാന്‍
തായാടുമമ്പാടിക്കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാന്‍
കലഹമോടൊന്നു കൈപിടിക്കുകില്‍
കുതറിയോടിയകലും
പൂങ്കുടിലിനുള്ളില്‍ മറയും
ഒന്നു തൊടുമ്പോള്‍ പൂവായ് മാറും
പീലിക്കതിരായ് ആടും
അവനോലക്കിളിയായ് പാടും
ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍ മണിവര്‍ണ്ണനെ

കാളിന്ദിയഴകോലും കളിത്തോഴി

കാട്ടുമുളംതണ്ടു കളിത്തോഴന്‍
കാളിന്ദിയഴകോലും കളിത്തോഴി
കാട്ടുമുളംതണ്ടു കളിത്തോഴന്‍
കപടവേഷങ്ങളിളകിയാടുമെന്‍
യാദവാങ്കണത്തില്‍
അവന്‍ സൂത്രധാരനല്ലോ
മായപ്പൊന്മാനായവനോടും
പൊന്മയിലായ് നടമാടും
തെന്നല്‍ പീതാംബരമവനണിയും

പപപപ മപനിനിപമ നിപമപ ഗഗഗ

ഗമരിസ രിപരി
ഗമധനി സസസസ നിസരിസ നിസരിസ നിസരിരിരി
സരിഗഗഗ ഗമരിരിരി നിരിസ
ഗോപാലികേ നീ കണ്ടുവോ

മായാവിയാമെന്‍ മണിവര്‍ണ്ണനെ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍ മണിവര്‍ണ്ണനെ
ആ …..ആ….ആ….