കൃഷ്ണപക്ഷക്കിളി ചിലച്ചു …

216
0

ചിത്രം: നഖങ്ങള്‍(1973)

ഗാനരചന : വയലാര്

സംഗീതം : ജി ദേവരാജൻ

ആലാപനം : കെ ജെ യേശുദാസ്, പി മാധുരി

കൃഷ്ണപക്ഷക്കിളി ചിലച്ചു
ഉം..ഉം
കുളിച്ചുവാ പെൺപക്ഷീ കുളിച്ചു വാ
ഉം..ഉം
കുളിച്ചു വന്നാൽ ചൂടിക്കാം
കൊക്കു കൊണ്ടൊരു കുങ്കുമപ്പൂ
ആ..ആ

മല്ലികാർജ്ജുന ക്ഷേത്രക്കുളങ്ങരെ
മഞ്ഞുമൂടിയ കാവ്‌ –
ആ…….ആ
മഞ്ഞു മൂടും കാവിനകത്തൊരു മന്ത്രമല്ലികപ്പൂവ്‌
ആ…ആ
പൂ നുള്ളാം ഓഹോ ..ഹൊ..ഹൊ..
പൂവിൽ മയങ്ങാം ഹായ്‌.. ഹായ്‌.. ഹായ്‌.. ഹായ്‌
ഒരു പൂവമ്പ് കൊള്ളുമ്പോൾ
പേടിക്കുമോ പെണ്ണു പേടിക്കുമോ
ഉം..ഹും..
(കൃഷ്ണപക്ഷക്കിളി)

വെള്ളിമാമലത്താഴ്‌വരയ്ക്കക്കരെ
ചില്ലുമേഞ്ഞൊരു വീട്‌
ആ…ആ
ചില്ലു മേഞ്ഞ വീടിനടുത്തൊരു ചിത്ര വർണ്ണത്തേരു്
ആ…ആ
തേർ തെളിക്കാം
ഒഹൊ..ഹൊ…ഹൊ
തേരിലുറങ്ങാം ഹായ്‌.. ഹായ്‌..ഹായ്‌..ഹായ്‌
ഒരു കാരിയം ചോദിച്ചാൽ നാണിക്കുമോ
പെണ്ണു നാണിക്കുമോ
ഉം..ഹും..
(കൃഷ്ണപക്ഷക്കിളി)