കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം ..

360
0

സംഗീതം: ബേണി ഇഗ്നേഷ്യസ്
രചന: എസ്. രമേശൻ നായർ
ഗായകർ: യേശുദാസ് & ചിത്ര
ചിത്രം: പ്രിയം

M കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ
F പൊന്നിതളേ നിന്നരികില്‍ കനകം മുത്തും
കുളിരലയായൊരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
M നറുവെണ്ണിലാമണിത്തൂവല്‍
കുടമുല്ലപൂത്തൊരീ നാളില്‍
എഴുതിയ നിറങ്ങളേ
കുന്നുമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ

F ലലലാ……..

M തേന്‍തുള്ളിപ്പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടതു നീയറിഞ്ഞില്ലേ
F പാലപ്പൂവീട്ടില്‍ പുതുപാല്‍ വള്ളിക്കൂട്ടില്‍
പാരിജാതപ്പെണ്ണുണര്‍ന്നതു പണ്ടു പണ്ടല്ലേ
M വിളിക്കാതെ വന്നു വിളക്കായി നിന്നു
നിനക്കെന്‍റെ രാഗം സ്വരച്ചിന്തു തന്നു
F ഉഷസ്സിന്‍റെ തേരില്‍ മുഖശ്രീ തെളിഞ്ഞു
M കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ
F ഒരു നാള്‍ ഞാന്‍ വരും

M & F ലലലലാ

M കായല്‍ക്കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവു കണ്ണടഞ്ഞില്ലേ
F കൈതലോടും നേരം നിളമേതിരിഞ്ഞ വികാരം
ആയിരം പൊന്‍താരങ്ങള്‍ കണ്ടറിഞ്ഞില്ലേ
M ഇണയ്ക്കായൊരംഗം നിനക്കായി നല്‍കാം
തുണക്കായി മുന്നില്‍ കരംനീട്ടി നില്‍കാം
F തുടിക്കുന്ന താളം കിളിച്ചുണ്ടിലേകാം
M കുന്നിമണിക്കണ്ണഴകേ പനിനീര്‍പ്പാടം
കതിരണിയാനിതിലേ പോരുമോ
ഇതിലേ പോരുമോ