കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന

111
0

സിനിമ: കദീജ
രചന: യൂസഫലി കേച്ചേരി
സംഗീതം: എം.എസ്.ബാബുരാജ്
ആലാപനം: ബി.വസന്ത

കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ

മൈലാഞ്ചിക്കൈ പിടിക്കാന്‍ മണിമാരന്‍ വന്നപ്പോള്‍
മാറിക്കളഞ്ഞു ഞാനിന്നലെ
മാണിക്ക്യക്കല്ലിന്റെ മുഖമൊന്നു കാണുവാന്‍
മനസ്സിന്നകത്തിപ്പോള്‍ മോഹം – എന്റെ
മനസ്സിനകത്തിപ്പോള്‍ മോഹം
കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ

പുന്നാരം പറയുവാന്‍ പുതുമാരന്‍ വന്നപ്പോള്‍
പേടിച്ചൊഴിഞ്ഞു ഞാനിന്നലേ
കളിത്തോഴനണയുന്ന കാലൊച്ച കേള്‍ക്കുവാന്‍
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം – എന്റെ
ഖല്‍ബിന്നകത്തിപ്പോള്‍ ദാഹം

കസവിന്റെ തട്ടമിട്ട് നാണിച്ചു നില്‍ക്കുന്ന
പതിനാലാം രാവിലെ പൂനിലാവേ
കണ്ണാടിക്കവിളത്തു നീലവര്‍ണ്ണമെന്താണ്
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ
കാമുകന്‍ നുള്ളിയോ വെണ്ണിലാവേ