ആദ്യവസന്തമേ ഈ മൂകവീണയിൽ

340
0

ചിത്രം: വിഷ്ണുലോകം
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
ഗായിക: കെ.എസ്.ചിത്ര

ആദ്യവസന്തമേ ഈ മൂകവീണയിൽ ഒരു ദേവഗീതമായി നിറയുമോ
ആദ്യവർഷമേ തളിരിലത്തുമ്പിൽ ഒരു മോഹബിന്ദുവായ് കൊഴിയുമോ
(ആദ്യവസന്തമേ..)

ഏഴഴകുള്ളൊരു വാർമയിൽ പേടതൻ സൌഹൃദപ്പീലികളോടെ (2)
മേഘപടം തീർത്ത വെണ്ണിലാക്കുമ്പിളിൽ (2)
സാന്ത്വനനാളങ്ങളോടെ …
ഇതിലേ വരുമോ.. ഇതിലേ വരുമോ..
രാവിന്റെ കവിളിലേ മിഴിനീർപ്പൂവുകൾ പാരിജാതങ്ങളായ് മാറാൻ..
(ആദ്യവസന്തമേ..)

പൊന്നുഷസന്ധ്യതൻ ചിപ്പിയിൽ വീണൊരു വൈഢൂര്യരേണുവെ പോലെ (2)
താരിളം കൈകളിൽ ഇന്ദ്രജാലങ്ങളാൽ (2)
മംഗളചാരുതയേകാൻ …
ഇതിലേ വരുമോ.. ഇതിലേ വരുമോ …
അണയുമീ ദീപത്തിൻ കാണാദൂരങ്ങളില്‍
സ്‌നേഹ തന്തുക്കളായ് അലിയാന്‍

(ആദ്യവസന്തമേ..)