സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25 ന് നടക്കും

342
0

15-ാമത് കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25-ന് നടക്കും. സ്പീക്കർ സ്ഥാനാർത്ഥിയായി എം ബി രാജേഷിനെ എൽഡിഎഫ് നേരത്തേ തന്നെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗികമായി പ്രഖ്യാപനം വരുന്നത് വരെ സഭാ നടപടികൾ നിയന്ത്രിക്കാൻ പ്രോടെം സ്പീക്കറെ (താൽക്കാലിക സ്പീക്കറെ) മന്ത്രിസഭായോഗം തെരഞ്ഞെടുക്കും. പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലാകും എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.