സാങ്കേതിക : പ്രൊ വൈസ് ചാൻസലർ വിരമിച്ചു.

36
0

തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രൊ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് ഡോ. എസ്. അയൂബ് വിരമിച്ചു. കൊല്ലം ടി. കെ. എം. എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പൽ ആയിരിക്കെ 2019 ൽ ആണ് ഡോ. എസ് അയൂബ് പ്രൊ വൈസ് ചാൻസലറായി സ്ഥാനമേറ്റെടുക്കുന്നത്. സർട്ടിഫിക്കറ്റുകളും മാർക്ക്ലിസ്റ്റുകളും ഡിജിറ്റലായി വിദ്യാർത്ഥികളുടെ പോർട്ടലിൽ ലഭ്യമാക്കിയ ആദ്യത്തെ സർവ്വകലാശാലയെന്ന ഖ്യാതി സാങ്കേതിക സർവകലാശാലക്ക് സ്വന്തമായത് ഡോ. എം എസ് രാജശ്രീ വൈസ് ചാൻസലറും ഡോ. എസ്. അയൂബ് പ്രൊ വൈസ് ചാൻസലറും ആയ കാലയളവിലാണ്.

2020 ലെ കോവിഡ് സമയത്ത് ഓൺലൈനായി പരീക്ഷകൾ നടത്തി കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനായതും ഇവരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ്.

കോവിഡ് മഹാമാരിയെ നേരിടാൻ സാങ്കേതിക സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ കോവിഡ് സെൽ എന്ന ആശയം നടപ്പിലാക്കിയത് ഡോ. അയൂബിന്റെ നേതൃത്വത്തിലാണ്. ഓൺലൈൻ പരീക്ഷാ സംവിധാനം, മൂല്യനിർണ്ണയത്തിനായുള്ള ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനങ്ങളും പുരോഗമിക്കുന്നു.

2018 ലെ പ്രളയത്തിൽ പഠന സാമഗ്രികൾ നഷ്ടപെട്ട വിദ്യാർത്ഥികൾക്ക് അവ സ്‌കൂളുകളിൽ എത്തിച്ചു കൊടുക്കുന്ന ‘ബാക് ടു സ്‌കൂൾ’ എന്ന പദ്ധതിയും വീട് നഷ്ടപ്പെട്ടവർക്കായി ‘ബാക്ക് ടു ഹോം ‘ പദ്ധതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.